കൊച്ചി - ദില്ലി നിയമസഭ തിരഞ്ഞെടുപ്പിൽ ബിജെപി യുടെ വൻ വിജയത്തിൽ ആഹ്ളാദം പ്രകടിപ്പിച്ചു കൊണ്ട് ബിജെപി സിറ്റി ജില്ലാ കമ്മിറ്റിയുടെ ആദിമുഖ്യത്തിൽ നഗരത്തിൽ ആഹ്ളാദ പ്രകടനവും മധുര പലഹാര വിതരണവും നടത്തി.
ബിജെപി ജില്ലാ ഓഫീസിനു മുന്നിൽ നിന്നും ആരംഭിച്ച പ്രകടനത്തിന് ബിജെ പി സംസ്ഥാന വൈസ് പ്രസിഡണ്ട് ഡോ. കെ.എസ്. ......
കൊച്ചി: പിണറായി വിജയന്റെ നേതൃത്വത്തിലുള്ള ദുര്‍ഭരണത്തെ താഴെയിറക്കാന്‍ കോണ്‍ഗ്രസിന്റെ സേനാവിന്യാസം ഒരുങ്ങിക്കഴിഞ്ഞുവെന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശന് പറഞ്ഞു. തദ്ദേശ തെരഞ്ഞെടുപ്പിനുള്ള ഒരുക്കങ്ങളുടെ മുന്നോടിയായി എറണാകുളം ജില്ലാ കോണ്‍ഗ്രസ് കമ്മിറ്റി സംഘടിപ്പിച്ച വാര്‍ഡ് പ്രസിഡന്റുമാരുടെ മഹാസംഗമം നവജാഗരണ്‍, ക്യാംപ് എക്സിക്യൂട്ടീവ് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
എറണാകുളം ജില്ലയില്‍ എണ്‍പത് ശതമാനത്തിലധികം തദ്ദേശ സ്ഥാപനങ്ങള്‍ പിടിച്ചെടുക്കാന്‍ പാര്‍ട്ടി സജ്ജമെന്ന് അദ്ദേഹം പറഞ്ഞു. ......
കൊച്ചി : കൊച്ചിയിൽ വൻ ഗഞ്ചാവ് വേട്ട, 23 കിലൊ ഗഞ്ചാവുമായി വെസ്റ്റ് ബംഗാൾ സ്വദേശി പിടിയിൽ. Momin sekh, Age 24, S/o Asraf Sekh, Bichapara.Dhanirampur, Moorshidabad, West Bengal എന്നയാളെയാണ് കൊച്ചി സിറ്റി പൊലിസ് പിടികൂടിയത്. ......
കൊച്ചി : മേജർ അതിരൂപതയിൽ സമാധാനവും തിരുസഭ അംഗീകരിച്ച ഏകീകൃത കുർബാന സഭ മക്കൾക്ക് അർപ്പിച്ചു കിട്ടുവാനുള്ള സാഹചര്യം മേജർ ആർച്ച്ബിഷപ്പും,മെത്രാപ്പോലീത്തൻ വികാരിയും എത്രയും വേഗം ഒരുക്കിതരണമെന്ന് അൽമായ ശബ്ദം ആവശ്യപ്പെട്ടു.തിരുസഭയുടെ തീരുമാനങ്ങൾ അതിരൂപതയിൽ സമ്പൂർണ്ണമായി ഉടൻ നടപ്പാക്കാൻ വേണ്ട നടപടികൾ ത്വരിതപ്പെടുത്തണമെന്ന് അൽമായ ശബ്ദം ഭാരവാഹികളായ കൺവീനർ ബിജു പോൾ നെറ്റിക്കാടൻ, വക്താവ് ഷൈബി പാപ്പച്ചൻ എന്നിവർ ആവശ്യപ്പെട്ടു. തൃപ്പൂണിത്തുറപ്രസാദഗിരി പള്ളിയിൽ അഡ്മിനിസ്ട്രേറേറ്റർ ഫാ. ......
കൊച്ചി: വിലങ്ങുവച്ച് ഇന്ത്യന്‍ പൗരന്മാരെ നാടുകടത്തിയ സംഭവം കേന്ദ്ര സര്‍ക്കാരിന്റെ നയതന്ത്ര പരാജയമാണ് വെളിപ്പെട്ടതെന്ന് യുഡിഎഫ് എറണാകുളം ജില്ലാ ചെയര്മാന് ഡൊമിനിക് പ്രസന്റേഷന്. അമേരിക്കയുടെ മനുഷ്യത്വ രഹിത നിലപാടില്‍ മൗനം തുടരുന്ന പ്രധാനമന്ത്രി നരേന്ദ്രമോദിക്കെതിരെ എറണാകുളം ജില്ലാ കോണ്‍ഗ്രസ് കമ്മിറ്റി നടത്തിയ പ്രതിഷേധ മാര്‍ച്ച് ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. ......
കൊച്ചി: കേരള പോലീസ് സേനയിലെ 2005 ബാച്ച് ഉദ്യോഗസ്ഥരുടെ സംഗമം കണ്ണൂർ സ്ക്വാഡ് എന്ന പേരിൽ ശനിയാഴ്ച മൂന്നാർ ചിന്നക്കനാൽ ആയുർ കൗണ്ടി റിസോർട്ടിൽ നടക്കും. 2005 ജനുവരി 24 ന് പരിശീലനം തുടങ്ങിയ ഇ ആൻഡ് ബി കമ്പനി പോലീസ് ഉദ്യോഗസ്ഥരുടെ സംഗമമാണ് നടക്കുന്നത്. 20 വർഷം തികയുമ്പോഴുള്ള ഒത്തുചേരൽ സുഖകരമായ ഓർമ്മയാക്കാൻ പറ്റുന്ന തരത്തിലുള്ള പരിപാടികളാണ് സംഘടിപ്പിക്കുന്നത്.2005 ൽ പരിശീലനം പൂർത്തിയാക്കിയ 186 സേനാംഗങ്ങളിൽ അഞ്ച് പേർ കാലയവനിക്കുള്ളിൽ മറഞ്ഞു. ......
കൊച്ചി: ഇന്ത്യയുമായുള്ള സാംസ്കാരിക, വിനോദ സഞ്ചാര ബന്ധങ്ങൾ കൂടുതൽ ശക്തിപ്പെടുത്തുന്നതിന്റെ ഭാഗമായി ടൂറിസം മലേഷ്യയുടെ ഡയറക്ടർ ജനറൽ ദാതുക് മനോഹരൻ പെരിയസാമി നയിക്കുന്ന പ്രതിനിധി സംഘം സംസ്ഥാനത്ത് ടൂറിസം മേള സംഘടിപ്പിച്ചു. ഇന്ത്യയുടെ തെക്കൻ സംസ്ഥാനങ്ങൾ കേന്ദ്രീകരിച്ചുള്ള ടൂറിസം പ്രചാരണ പരിപാടികളുടെ ഭാഗമായാാണ് മേള നടന്നത്. ഹൈദരാബാദ്, ബാംഗളൂരു, കൊച്ചി എന്നീ പ്രധാന നഗരങ്ങൾ സന്ദർശിക്കുന്ന സംഘത്തിൽ മലേഷ്യയിൽ നിന്നുള്ള 62 ടൂറിസം സേ വനദാതാക്കളുടെ പ്രതിനിധികളാണ് പങ്കെടുത്തത്.
ടൂർ, ബിസിനസ് മീറ്റ്, സമ്മേളനങ്ങൾ, എക്സിബിഷൻ, വിവാഹം, ഷോപ്പിംഗ് എന്നിവയുമായി ബന്ധപ്പെട്ട് മലേഷ്യ ഒരുക്കുന്ന ടൂറിസം പാക്കേജുകളുടെ പ്രചാരണമാണ് സംഘം സംസ്ഥാനത്ത് ലക്ഷ്യമിടുന്നത്.
2024-ൽ, ഇന്ത്യയിൽ നിന്ന് പത്ത് ലക്ഷം വിനോദസഞ്ചാരികളാണ് മലേഷ്യ സന്ദർശിച്ചത്. ......
കൊച്ചി: ബഹുമാനപ്പെട്ട ധനമന്ത്രി ശ്രീ കെ എൻ ബാലഗോപാൽ വെള്ളിയാഴ്ച പ്രഖ്യാപിച്ച കേരള സർക്കാരിന്റെ 2025-26 ബജറ്റിൽ കൊച്ചി ശാസ്ത്ര സാങ്കേതിക സർവകലാശാലയിൽ (കുസാറ്റ്) സെന്റർ ഓഫ് എക്സലൻസ് ഓൺ ന്യൂറോ ഡീജനറേഷൻ ആൻഡ് ബ്രെയിൻ ഹെൽത്ത് സ്ഥാപിക്കുന്നതിനായി 69 കോടി രൂപ വകയിരുത്തി. കുസാറ്റിന്റെ വിവിധ പ്രവർത്തനങ്ങൾക്കായി 31.25 കോടി രൂപയും ബജറ്റിൽ വകയിരുത്തിയിട്ടുണ്ട്. ......
കൊച്ചി : കേരള ലാറ്റിൻ കാത്തലിക്ക് അസോസിയേഷൻ ( കെഎൽസിഎ ) യുടെ 53 മത് ജനറൽ കൗൺസിൽ ഫെബ്രുവരി 26 ബുധനാഴ്ച്ച രാവിലെ 10 മണി മുതൽ വൈകുന്നേരം 5 മണി വരെ എറണാകുളത്ത് കത്തോലിക്ക സഭയുടെ ആസ്ഥാനമായ പാലാരിവട്ടം പിഒസിയിൽ വച്ചു നടക്കും. രാവിലെ 10 മണിയ്ക്ക് കെഎൽസിഎ യുടെ സംസ്ഥാന പ്രസിഡന്റ് അഡ്വ ഷെറി ജെ തോമസ് പതാക ഉയർത്തുന്നത്തോടെ ജനറൽ കൗൺസിൽ ആരംഭിക്കും. കേരളത്തിലെ 12 ലത്തീൻ രൂപതകളിൽ നിന്ന് തെരഞ്ഞെടുക്കപ്പെടുന്ന ഇരുപതു പ്രതിനിധികൾ വീതം ജനറൽ കൗൺസിലിൽ പങ്കെടുക്കും. രാവിലെ പത്ത് മണിയ്ക്ക് നടക്കുന്ന ഉത്ഘാടന സമ്മേളനത്തിൽ കെഎൽസിഎ യുടെ സംസ്ഥാന പ്രസിഡന്റ് അധ്യക്ഷത വഹിയ്ക്കും. ......